വിവാദ കർഷക ബില്ലുകൾ ഞായറാഴ്ച രാജ്യസഭയിൽ; ബലാബലത്തിന് ഭരണ–പ്രതിപക്ഷ കക്ഷികൾ

Parliament-3
SHARE

ന്യൂഡൽഹി∙ വിവാദ കർഷക ബില്ലുകൾ ഞായറാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെ പരമാവധി വോട്ടുകൾ ഉറപ്പിക്കാൻ ഭരണ–പ്രതിപക്ഷ കക്ഷികൾ. നിലവിൽ ബില്ലുകൾ പാസാക്കാനുള്ള നേരിയ മുൻതൂക്കം ബിജെപിക്കുണ്ട്.

243 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 122 വോട്ടുകൾ ആവശ്യമാണ്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 100 വോട്ടുകളും. 10 എംപിമാർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പി.ചിദംബരം ഉൾപ്പെടെ 15 എംപിമാർ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകൾ ഇതിന് ആനുപാതികമായി കുറയുമെന്നതിനാൽ ബിജെപിക്ക് ഇത് കൂടുതൽ അനുകൂലമായി മാറുമെന്നാണ് വിലയിരുത്തൽ.

ബിജെപിക്കു മാത്രമായി 86 ആംഗങ്ങളാണുള്ളത്. ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായ അകാലിദൾ, കർഷക ബില്ലുകളോടുള്ള എതിർപ്പിനെ തുടർന്ന് പഞ്ചാബിൽ നിന്നുള്ള കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലിനെ കേന്ദ്ര മന്ത്രിസഭയിൽ നിന്നു പിൻവലിച്ചിരുന്നു. ബില്ലിനെതിരെ വോട്ട് ചെയ്യാൻ അകാലിദൾ അവരുടെ മൂന്ന് അംഗങ്ങൾക്കും വിപ് നൽകിയിട്ടുണ്ട്.

ഒഡീഷയിലെ സഖ്യകക്ഷിയായ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ്, തെലങ്കാനയിലെ ടിആർഎസ് എന്നീ പാർട്ടികൾ അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെഡിക്ക് ഒൻപത്, ടിആർഎസിന് ഏഴ്, വൈഎസ്ആർ കോൺഗ്രസിന് ആറ് എന്നിങ്ങനെയാണ് രാജ്യസഭയിലെ അംഗസംഖ്യ. 135 വോട്ടുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. ശിവസേനയുടെ മൂന്ന് എംപിമാരും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എൻസിപിയുടെ പിന്തുണയും ബിജെപി അഭ്യർഥിച്ചിട്ടുണ്ട്. 

English Summary: Farm Bills in Rajya Sabha: BJP has slim lead over opposition in numbers game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA