ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം അനുകൂല സംഘടനകളും സാലറി കട്ടിനെതിരെ രംഗത്ത്. എൻജിഒ യൂണിയനും, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സര്‍ക്കാരിന് നിവേദനം നല്‍കി. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറുമാസം കൂടി നീട്ടാനുള്ള തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. അഞ്ചുദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സമാശ്വാസനടപടികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

അഞ്ചുദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനുള്ള വിദഗ്ധസമിതി നിര്‍ദേശം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്നായിരുന്നു നിലപാട്.

എന്നാല്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനു പോലും ശമ്പളം പിടിക്കുന്ന നടപടി തുടരുന്നതില്‍ കടുത്ത അമര്‍ഷമാണ്. ജീവനക്കാരുടെ വായ്പാ തിരിച്ചടവുകള്‍ അടക്കം മുടങ്ങിയ സാഹചര്യത്തില്‍ സംഘടനാനേതൃത്വം സമ്മര്‍ദത്തിലാണ്. പിഎഫില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് നീട്ടി നല്‍കുന്നതുപോലെയുള്ള സമാശ്വാസനടപടികള്‍ പ്രഖ്യാപിച്ച ശേഷമേ തീരുമാനം നടപ്പാക്കാവൂ എന്ന് എന്‍ജിഒ യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇത്തരം ഇളവുകള്‍ എന്തൊക്കെ നല്‍കാമെന്ന ആലോചനയിലാണ് സര്‍ക്കാരും. ജീവനക്കാരുടെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിക്കുന്നത് ഭൂഷണമല്ലെന്ന പരസ്യനിലപാടുമായി  സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും രംഗത്തെത്തി. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ പണിമുടക്കുമെന്നും കോടതിയെ സമീപിക്കുമെന്നുമാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ നിലപാട്.

Englsih Summary: NGO Union and Secretariat Employees Association against Salary Cut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com