ADVERTISEMENT

തിരുവനന്തപുരം∙ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലി ഈ നമ്പറിന്റെ ടിക്കറ്റ് ഉടമ. ഒന്നാം സമ്മാനമായ 12 കോടി രൂപ TB 173964 എന്ന ടിക്കറ്റിനാണ് അടിച്ചിരിക്കുന്നത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 1 കോടി രൂപ 6 പേർക്ക്. (സമ്മാനാർഹമായ ടിക്കറ്റുകൾ ടിഎ 738408, ടിബി 474761, ടിസി 570941,ടിഡി 764733, ടിഇ 360719, ടിഎഫ് 787783. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കു ലഭിക്കും.

തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ലഭിച്ചത്. അച്ചടിച്ച 44.10 ലക്ഷം ടിക്കറ്റുകളും വിറ്റു. നാലു ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റു തീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകൾ പ്രവർത്തിച്ചാണ് ടിക്കറ്റുകൾ വിറ്റത്.

ഉച്ചയ്ക്കു രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി വരുന്നത്.

Content Highlight: Thiruvonam Bumper Lottery Result today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com