ADVERTISEMENT

ന്യൂ‍ഡൽഹി ∙ കർഷക ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിക്ക് കത്തയച്ചു. പാർലമെന്റിൽ ജനാധിപത്യം കശാപ്പു ചെയ്തെന്ന് കത്തിൽ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയ പാർട്ടികളിൽപ്പെടുന്നവരാണ് ഞങ്ങൾ. ജനാധിപത്യത്തിന്റെ കോവിലിൽ ജനാധിപത്യം മൃഗീയമായി കൊല്ലപ്പെട്ടു. താങ്കൾ ബില്ലിൽ ഒപ്പുവയ്ക്കാതെ തിരിച്ചയക്കുന്നതിനായി പ്രാർഥിക്കുകയാണ്.– രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

കരിനിയമങ്ങൾ നിയമങ്ങളാകാതിരിക്കാൻ ഭരണഘടനാപരവും ധാർമികവുമായ അധികാരം ഉപയോഗിക്കണം. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങളിൽ എല്ലാവരുടേയും അഭിപ്രായം കേൾക്കാനും ഉൾക്കൊള്ളാനും തയാറാകണം. ഇവിടെ രാഷ്ട്രീയത്തിന്റേയോ ധാർഷ്ട്യത്തിന്റേയോ കാര്യമില്ല. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവകാശം തകർക്കപ്പെട്ടു.

ബില്ലുകൾ പാസാക്കാനുള്ള പിന്തുണയില്ലെന്നതാണ് സർക്കാരിന്റെ നാണംകെട്ട ഈ നീക്കത്തിൽ നിന്നും വ്യക്തമാക്കുന്നത്– കത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഞായറാഴ്ചയാണ് വിവാദമായ ബില്ലുകൾ വൻ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭ പാസാക്കിയത്.   

English summary: Farm Bills: 18 parties writes to President..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com