ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിലെ പെരുമാറ്റത്തിൽ മാപ്പു പറഞ്ഞാൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ബിൽ പരിഗണിക്കവെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് പ്രതിപക്ഷത്തെ എട്ട് എംപിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്.

രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങളുടെ മോശം പെരുമാറ്റത്തെ കോൺഗ്രസും എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്തുതരം രാഷ്ട്രീയമാണിത്. ഒരു ട്വീറ്റ് വിദേശത്തുനിന്നു വരും, എംപിമാർ ഇങ്ങനെ കാണിക്കും’ – വിദേശത്തായിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളെ പരാമർശിച്ച് കേന്ദ്രമന്ത്രി ചോദിച്ചു.

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതേത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നത്. കോൺഗ്രസ് ആണ് ആദ്യം ഇറങ്ങിപ്പോയത്. പിന്നാലെ ആംആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇടതുപാർട്ടികളും ഇറങ്ങിപ്പോയി.

English Summary: Centre Will Consider Revoking Suspension Of MPs After They Apologise: Ravi Shankar Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com