ADVERTISEMENT

ന്യൂഡൽഹി∙ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കികൊണ്ടുള്ള അവശ്യസാധന (ഭേദഗതി) ബിൽ 2020 രാജ്യസഭ പാസാക്കി. നേരത്തെ 2020 സെപ്റ്റംബർ 14ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ദാൻവേ റാവു സാഹബ് ദാദറോ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. 2020 ജൂൺ 5ന് പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമായി അവതരിപ്പിച്ച ബിൽ സെപ്റ്റംബർ 15ന് ലോക്സഭയിൽ പാസായി.

സ്വകാര്യ നിക്ഷേപകർക്ക് അവരുടെ വ്യാപാര പ്രവർത്തനങ്ങളിൽ അമിതമായ നിയന്ത്രണ ഇടപെടൽ ഉണ്ടാകുമെന്ന ഭീതി ഇല്ലാതാക്കാനാണ് അവശ്യസാധന (ഭേദഗതി) ബിൽ ലക്ഷ്യമിടുന്നത്. ഉൽപ്പാദനം, സംഭരണം, കൈമാറ്റം, വിതരണം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം കാർഷിക മേഖലയിലേക്കു കൂടുതൽ സ്വകാര്യ നിക്ഷേപകരെയും നേരിട്ടുള്ള വിദേശ നിക്ഷേപവും ആകർഷിക്കും.

ഉപഭോക്താക്കളുടെ താൽപര്യവും സംരക്ഷിക്കപ്പെടുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ അവസരങ്ങളിൽ ഈ കാർഷിക ഭക്ഷ്യ ഉൽപന്നങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താവുന്നതാണെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവശ്യത്തിനു സംഭരണ സംവിധാനം ഇല്ലാത്തതിനാൽ കാർഷികോൽപന്നങ്ങൾ പാഴായിപ്പോകുന്നതു തടയാനും കാർഷിക മേഖലയിലെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ ബിൽ സഹായിക്കും.

English Summary: Parliament passes the Essential Commodities (Amendment) Bill, 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com