ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും ആരെല്ലാമോ ചോദ്യം ചെയ്യാൻ പോകുകയാണെന്നുള്ള പൂതി മനസ്സിൽവ‍ച്ചാൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ആരോപണ വിധേയരാകുമ്പോൾ വിജിലൻസ് അന്വേഷണം മതിയോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ആദ്യം പ്രതിപക്ഷം പറഞ്ഞത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സർക്കാർ എന്തോ ഭയപ്പെട്ടാണ് അന്വേഷണം നടത്തുന്നത് എന്നാണ് പ്രചാരണം. ലൈഫിലെ പ്രശ്നത്തിൽ അന്വേഷണം നടക്കുന്നു. മറ്റു കാര്യങ്ങൾ അന്വേഷണ ഏജൻസി പറയട്ടെ. മുഖ്യമന്ത്രി ഉൾപ്പെടുന്ന വിജിലൻസില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും എതിരായി പ്രതിപക്ഷം ഉയർത്തിയ ആരോപണമാണു ചൂണ്ടിക്കാണിക്കുന്നതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘ഏത് ആരോപണം, എന്ത് ആരോപണം, ആർക്കെതിരെ ആരോപണം? എന്തും വിളിച്ചു പറയാമെന്നു കരുതരുത്. അസംബന്ധം പറയരുത്. അസംബന്ധ ചോദ്യത്തിനു അസംബന്ധമെന്നേ പറയാൻ കഴിയൂ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആരോപണം ആകുമോ?’.

English Summary: Chief Minister statement on life mission project investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com