ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കുന്നതിന് ധനമന്ത്രി മുന്നോട്ടുവച്ച മൂന്ന് നിർദേശങ്ങളും പ്രതിപക്ഷ സർവീസ് സംഘടനകൾ തള്ളി. ശമ്പളം നിർബന്ധിച്ച് പിടിക്കരുതെന്ന് സെറ്റോയും ശമ്പളം പിടിച്ചാൽ പണി മുടക്കുമെന്ന് ഫെറ്റോയും അറിയിച്ചു. അതേസമയം സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ അനുകൂല നിലപാടാണ് അറിയിച്ചത്.

ഇതുവരെ പിടിച്ച ശമ്പളം അടുത്ത മാസം ധനകാര്യ സ്ഥാപനങ്ങൾ വഴി തിരിച്ചു നൽകാമെന്ന ധനമന്ത്രിയുടെ നിർദേശം സ്വീകാര്യമാണെന്ന് ജോയിന്റ് കൗൺസിൽ പറഞ്ഞു. എന്നാൽ കുറഞ്ഞ ശമ്പളമുള്ളവരെയും ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളവരെയും ഒഴിവാക്കണമെന്നും ലീവ് സറണ്ടർ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

English Summary: Organisations against suggestions by finance minister regarding salary cut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com