ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സിനിമാ മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിമാർ ഉൾപ്പെടെ അഞ്ച് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് ഇഡി അന്വേഷിക്കുക.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ് ഇപ്പോൾ കർണാടകയിലെ ലഹരി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതിനു പുറമേയാണ് ഇതുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ ഇഡിയും എത്തുന്നത്. കേസിൽ അറസ്റ്റിലായ നടിമാരായ രാഗിണി  ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെ ഇഡി ചോദ്യം ചെയ്യും.

1200-ragini-sanjana-kannda-movie
രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി

ലഹരി ഇടപാടുകളിലെ ഹവാല ബന്ധം കണ്ടെത്താൻ പ്രതികളെ ചോദ്യം ചെയ്യണമെന്ന  ആവശ്യം കോടതി അംഗീകരിച്ചു. ലഹരി ഇടപാടുകൾ മറച്ചുവയ്ക്കാൻ പ്രതികളിൽ ചിലർ ഉന്നത ഉദ്യോഗസ്ഥർക്ക് കൈകൂലി വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.

നടൻ ദിഗന്ത് മഞ്ചാലെയെ സെൻട്രൽ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. നടൻ ലഹരി ഇടപാടുകാരുമായി നടത്തിയ വാട്സാപ് ചാറ്റിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിഗന്തിന്റെ ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്നുമായി ഒരു ആഫ്രിക്കൻ സ്വദേശി കൂടി പിടിയിലായി.

English Summary: ED to question Ragini Dwivedi and 5 others in Drugs Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com