ADVERTISEMENT

പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി സീറ്റ് വിഭജനം എത്രയും പെട്ടെന്നു തീരുമാനിക്കണമെന്ന് എൽജെപി. എൽജെപി അധ്യക്ഷൻ റാംവിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാന്‍ ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ട് അന്ത്യശാസനം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

സീറ്റ് വിഭജനം നേരത്തേ നടത്തിയില്ലെങ്കിൽ ആകെയുള്ള 243 സീറ്റുകളിൽ 143 എണ്ണത്തിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ചിരാഗ് പസ്വാൻ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനെതിരെ (ജെഡിയു) പോലും സ്ഥാനാർഥിയെ നിർത്താൻ മടിക്കില്ലെന്നും ചിരാഗ് അറിയിച്ചിട്ടുള്ളതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിതീഷ് കുമാറും ചിരാഗ് പസ്വാനും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം എൽജെപിയുമായി അകൽച്ചയിലാണ് ബിജെപി. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ തിരഞ്ഞെടുപ്പ്. ഫലം 10ന്.

English Summary: BJP's Ally Troubles Soar. Now Chirag Paswan's Ultimatum On Bihar Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com