ADVERTISEMENT

ലക്നൗ∙ ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായിട്ടല്ലെന്നും പ്രോത്സാഹിപ്പിക്കുന്നതിനല്ല ആൾക്കൂട്ടത്തെ തടയാനാണ് ആരോപണ വിധേയർ ശ്രമിച്ചതെന്നുമാണ് സിബിഐ പ്രത്യേക കോടതി വിധിയിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നിൽ യാതൊരുവിധ ക്രിമിനൽ ഗൂഢാലോചനയുമില്ല. ആരോപണ വിധേയർക്കെതിരെ ആവശ്യമായ തെളിവുകൾ ഇല്ല. സിബിഐ കണ്ടെത്തിയ ശബ്ദ സന്ദേശത്തിന്റെയും വിഡിയോയുടെയും ആധികാരികത തെളിയിക്കാനായില്ലെന്നും പ്രോസിക്യൂഷനെ വിമർശിച്ച് കോടതി പറഞ്ഞു.

മസ്ജിദിന്റെ മിനാരത്തിലേക്ക് കയറിയവർ സാമൂഹികവിരുദ്ധ ശക്തികളാണ്. പ്രസംഗത്തിന്റെ ശബ്ദം വ്യക്തമായിരുന്നില്ല. നേതാക്കളുടെ വിഡിയോകൾ ആധികാരികമല്ല. ഫോട്ടോകളുടെ നെഗറ്റീവ് ലഭിച്ചില്ല. രഥയാത്ര മസ്ജിദ് തകർക്കാനുളളതാണെന്ന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

27 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് അന്ത്യം കുറിച്ചത്. അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഉത്തർപ്രദേശ് വഖഫ് ബോർഡ് വ്യക്തമാക്കി.

English Summary: Five Points Made By Judge In Babri Mosque Demolition Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com