ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി പ്രകാരം അനുവദിച്ച 355 വായ്പകൾ ഉൾപ്പെടെ സെപ്റ്റംബറിൽ മാത്രം 1048.63 കോടി വായ്പ അനുവദിച്ചെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി). കോർപറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കോവിഡ് പ്രതിസന്ധി മൂലം മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുമ്പോഴാണ് കെഎഫ്‌സിയുടെ ഈ പ്രകടനം.

ജൂലൈ 27നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിക്കു കീഴിൽ 355 വായ്പകളിലായി 45 കോടി അനുവദിച്ചു. 40,000 മുതൽ 50 ലക്ഷം വരെയുള്ള ഈ വായ്പകൾ സർക്കാർ സബ്സിഡിയോടുകൂടി 7% പലിശ നിരക്കിലാണ് നൽകുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനിലെ സപ്ലൈർമാർക്കു 110 കോടി, ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനു 500 കോടി, മറ്റ് ലോണുകളിലായി 95 കോടി എന്നിങ്ങനെയും അനുവദിച്ചു. ഈവർഷം കോവിഡ് സഹായമായി 390 യൂണിറ്റുകൾക്ക് 230 കോടിയും നൽകി.

ഇതോടെ അർധവാർഷിക വായ്പാ അനുമതിയിൽ കോർപറേഷൻ ഉദ്ദേശിച്ചതിലും മുന്നിലെത്തി. 1450 കോടിയാണ് ഇതുവരെ നൽകിയത്. പ്രതിവർഷം 1000 എണ്ണം എന്ന ലക്ഷ്യവുമായി തുടങ്ങിയ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ചുരുങ്ങിയ ദിവസംകൊണ്ട്  തന്നെ 356 വായ്പകൾ അനുവദിച്ചു. കേരളത്തിലെ ചെറുതും വലുതുമായ എല്ലാവിധ വ്യവസായിക വായ്പകളും നൽകാൻ കോർപറേഷൻ സജ്ജമാണെന്നു കെഎഫ്‌സി എംഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.

English Summary: KFC loan disbursements in September upto Rs 1048.63 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com