ADVERTISEMENT

ചെറുതോണി ∙ ഇടുക്കി മരിയാപുരത്ത് മദ്യ ലഹരിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ പിടിയിൽ. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസ് എടുത്തു .തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കൽ ജസ്ബിൻ (32), തകടിയേൽ നിതിൻ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പിൽ മാത്യു (26) എന്നിവരാണ് പിടിയിലായത്. 

ഞായറാഴ്ച വൈകുന്നേരം  മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെൺകുട്ടികളെ പിന്തുടർന്ന് എത്തിയ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാൻ ശ്രമിച്ചപ്പോൾ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്ന്  ഭീഷണിപ്പെടുത്തി. 

ഭയന്ന പെണ്‍കുട്ടികൾ വിജനമായ സ്ഥലമായിരുന്നതിനാൽ അര കിലോമീറ്ററോളം ഓടി ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. ആശുപത്രിയിൽ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാർ എടുത്തുകൊണ്ടാണ് യുവാക്കള്‍ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നത്.  ഇവർ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ കോടതിയിൽ ഹാജരാക്കി.

English Summary: Pocso case: 3 arrested in idukki 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com