ADVERTISEMENT

ലക്നൗ∙ ഉത്തർ പ്രദേശിലെ ഹത്രാസ് കൂട്ടബലാൽസംഗക്കേസിൽ രാജ്യമെങ്ങും രോഷം കത്തുമ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് സ്മൃതി ഇറാനി എവിടെ എന്നത്. രാജ്യത്തെ നടുക്കിയ ബലാത്സംഗ കേസും തുടർന്നുണ്ടായ നീതി നിഷേധങ്ങളും അരങ്ങേറി മണിക്കൂറുകൾ കഴിഞ്ഞിട്ടും യുപിയിൽ നിന്നുള്ള എംപിയും മോദി സർക്കാരിലെ വനിതാക്ഷേമ മന്ത്രി നിശബ്ദയായിരിക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിതെളിക്കുന്നത്. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധം പങ്കുവച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സ്ത്രീ വിഷയത്തിൽ കരുത്തോടെ പ്രതികരിക്കുന്ന സ്മൃതിയുടെ ഇപ്പോഴത്തെ മൗനത്തെയാണ് കോൺഗ്രസ് യുവനേതാക്കൾ വിമർശിക്കുന്നത്. 

നിർഭയ സംഭവത്തിൽ എന്റെ രക്തം തിളയ്ക്കുന്നു എന്ന ആക്രോശിച്ചായിരുന്നു അന്ന് സ്മൃതിയുടെ പ്രതിഷേധം. എന്നാൽ ഇന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ തന്റെ പേജിലേക്ക് ഷെയർ ചെയ്താണ് രാജ്യം നടുങ്ങിയ സംഭവത്തിൽ സ്മൃതി പ്രതികരിച്ചിരുക്കുന്നത്. യുപിഎ സർക്കാരിനെതിരെ സ്മൃതി നടത്തിയ പ്രതിഷേധവും പങ്കുവച്ചാണ് ചോദ്യങ്ങൾ ഉയരുന്നത്. 

അതേസമയം കനത്ത വിമർശനം ഉയർന്നതോടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. ഹത്രാസ് കൂട്ടബലാൽസംഗത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോദി നിർദേശം നൽകിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.

English Summary : Smriti Irani, Women's Minister, Is Still Silent On Hathras Gangrape Case While Country Outrages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com