ADVERTISEMENT

ലക്നൗ∙ ഹത്രസിൽ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. കുടുംബത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ നൽകണമെന്നും അല്ലെങ്കിൽ അവരെ താൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. 

കുടുംബം ഇവിടെ സുരക്ഷിതരല്ല, അതിനാൽ വിരമിച്ച ഒരു സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. ഹത്രസിലേക്കുള്ള വഴിമധ്യേ ചന്ദ്രശേഖർ ആസാദിനെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് കാൽനടയായാണ് പ്രവർത്തകർക്കൊപ്പം അദ്ദേഹം യാത്ര തുടർന്നത്. പെണ്‍കുട്ടിക്ക് നീതിക്കായി ഞായറാഴ്ചയും ഹത്രസില്‍ പ്രതിഷേധം ഉയർന്നു. സമാജ്‍വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി.

നേരത്തെ രാജ്യത്തെ 20 ലക്ഷം വരുന്ന ദലിത്, പിന്നാക്ക ജനവിഭാഗങ്ങൾക്ക് തോക്ക് ലൈസൻസും തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സർക്കാർ 50% സബ്സിഡിയും നൽകണമെന്നു ആസാദ് ആവശ്യപ്പെട്ടിരുന്നു. പൗരന്മാർക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. 

English Summary : Bhim Army chief wants ‘Y’ security cover for Hathras gang-rape victim’s family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com