ADVERTISEMENT

പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിൽ പകുതി വീതം സീറ്റുകളിൽ മൽസരിക്കാൻ ജനതാദൾ യുണൈറ്റഡും (ജെഡിയു) ബിജെപിയും ധാരണയിലെത്തി. 243 സീറ്റുകളിൽ ജെഡിയു 122ലും ബിജെപി 121 സീറ്റുകളിലും മൽസരിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

നിതീഷ് കുമാറിനൊപ്പമാകും ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും മൽസരിക്കുക. ജെഡിയുവിന്റെ സീറ്റുകളിൽനിന്നാണ് മാഞ്ചിയുടെ പാർട്ടിക്കു ടിക്കറ്റ് നൽകുക. റാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കുള്ള (എൽജെപി) സീറ്റുകൾ ബിജെപിയുടെ വിഹിതത്തിൽനിന്നു നൽകും.

എൽജെപി നേതാവ് ചിരാഗ് പസ്വാനും നിതീഷ് കുമാറും തമ്മിൽ കടുത്ത വാഗ്വാദം നടന്നിരുന്നു. ഇതേത്തുടർന്ന് എൽജെപി സഖ്യത്തിൽനിന്നു പുറത്തുപോകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ജെഡിയുവും ബിജെപിയും തമ്മിൽ സീറ്റ് ധാരണയുണ്ടായിരിക്കുന്നത്. 

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ തിരഞ്ഞെടുപ്പ്. ഫലം നവംബർ 10ന് വരും.

English Summary: Nitish Kumar's Party, BJP Reach 50:50 Seat Deal For Bihar Polls: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com