ADVERTISEMENT

പട്ന ∙ ബിഹാറിലെ ആര്‍ജെഡി വിമത നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ലാലുപ്രസാദ് യാദവിന്‍റെ മക്കള്‍ക്കെതിരെ എഫ്ഐആര്‍. പട്ടിക വിഭാഗത്തില്‍ നിന്നുള്ള നേതാവായ ശക്തി മാലിക്കിനെ അജ്ഞാതരായ മൂന്നംഗ സംഘം കൊലപ്പെടുത്തിയെന്നാണു പൊലീസ് കേസ്.

ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സഹോദരനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്‍റെ ബന്ധുവും ആര്‍‌ജെഡി നേതാവുമായ അനില്‍ കുമാര്‍ സാധു എന്നിവരടക്കം ആറു പേര്‍ക്കെതിരെയാണ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണു കേസെന്ന് ആര്‍ജെഡി പ്രതികരിച്ചു. ആര്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ശക്തി മാലിക് പാര്‍ട്ടി നേതൃത്വവുമായി തെറ്റി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയാകുന്നതിനു തേജസ്വി 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ശക്തി മാലിക് (37) പുർണിയയിലെ വീട്ടിലാണു വെടിയേറ്റു മരിച്ചത്.

ആർജെഡി എസ്‍‍‍സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. സംഭവത്തിനുശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വിഡിയോ വ്യാപകമായി പ്രചരിച്ചു.

English Summary: FIR against RJD’s Tejashwi Yadav, Tej Pratap Yadav, 4 others in Dalit leader murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com