ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. ഭരണപക്ഷ സര്‍വീസ് സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണിത്. ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ മാത്രം ശമ്പളം പിടിക്കുന്നത് ആലോചിച്ചാല്‍ മതിയെന്നാണ് ധാരണ.

അഞ്ചു ദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുെട ഭാഗത്തുനിന്ന് കടുത്ത ചെറുത്തുനില്‍പ്പാണുണ്ടായത്. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനും ശമ്പളം പിടിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന് നിവേദനം നല്‍കിയിരുന്നു. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ നീക്കമുണ്ടായിരുന്നു.

സര്‍വീസ് സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ‌ശമ്പളം പിടിക്കാനുള്ള നിര്‍ദേശത്തില്‍ തല്‍ക്കാലം തുടര്‍നടപടിയെടുക്കേണ്ട എന്നതാണ് രാഷ്ട്രീയ തീരുമാനം. തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ ജീവനക്കാരെ എതിരാക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. 

Content Highlight: Salary Cut of Government Employees, Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com