ADVERTISEMENT

പാലക്കാട് ∙ ചികിത്സാചെലവ് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ ഉറപ്പ് ലഭിക്കാത്തതിനാൽ കേ‍ാവിഡ് ചികിത്സ്ക്ക് ആരേ‍ാഗ്യ ഇൻഷുറൻസ് പാക്കേജ് നടപ്പാക്കാൻ മടിച്ച് സ്വകാര്യ ആശുപത്രികൾ. ഇൻഷുറൻസ് പാനലിലുള്ള ആശുപത്രികളിൽ മിക്കതിനും കേ‍ാവിഡിന് മുൻപുള്ള ചികിത്സാചെലവിൽ വലിയ തുക കുടിശികയുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കേ‍ാളജിന് ഈ ഇനത്തിൽ 15 കേ‍ാടിയിലധികം രൂപവരെ കിട്ടാനുണ്ടെന്ന് സ്വകാര്യ ആശുപത്രി ഉടമസ്ഥ സംഘടനാ ഭാരവാഹികൾ പറയുന്നു.

ഈ സാഹചര്യത്തിൽ ഇൻഷുറൻസ് തുക ലഭ്യമാക്കുന്നതിൽ വ്യക്തത വേണമെന്നാണ് അവരുടെ ആവശ്യം. ആരേ‍ാഗ്യ ഇൻഷുറൻസിൽ കേ‍ാവിഡ് ചികിത്സ ഉൾപ്പെടുത്തിയതായി സർക്കാർ പ്രഖ്യാപിച്ചതല്ലാതെ സ്വകാര്യ ആശുപത്രികളുടെ ആശങ്ക പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. അതിനാൽ ചികിത്സ ആരംഭിച്ച പാനലിലുള്ള പല ആശുപത്രികളും ഇൻഷുറൻസ് അനുവദിക്കാൻ തയാറായിട്ടില്ല. സർക്കാർ ഭാഗത്തുനിന്ന് കൃത്യമായ അറിയിപ്പില്ലാത്തതും സ്വകാര്യ ആശുപത്രികളുടെ നിലപാടും ഇൻഷുറൻസ് ആവശ്യമായ കേ‍ാവിഡ് ബാധിതരെയാണു ബുദ്ധിമുട്ടിലാക്കുന്നത്.

രേ‍ാഗികളുടെ എണ്ണം വർധിക്കുന്നതിനാൽ സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യം കുറഞ്ഞുവരികയുമാണ്. ചികിത്സാനിരക്ക് തീരുമാനിക്കുന്നതിലെ സർക്കാർ കാലതാമസവും അതുസംബന്ധിച്ച തർക്കവും സ്വകാര്യആശുപത്രികളിൽ കേ‍ാവിഡ് വാർഡ് ആരംഭിക്കുന്നതുതന്നെ വൈകിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ചികിത്സാസംവിധാനം ഒരുക്കാനുള്ള ചെലവിന് ആനുപാതികമായ പാക്കേജാണ് സ്ഥാപനങ്ങൾ ആവശ്യപ്പെട്ടത്.

മഹാമാരിക്കാലത്തെ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത മറക്കില്ലെന്നും ഇൻഷുറൻസ് ആനുകൂല്യത്തിൽ ചികിത്സിക്കുന്നതിൽ നിലനിൽക്കുന്ന ആശങ്ക ഒഴിവാക്കാൻ നടപടി വേണമെന്നുമാണ് ആവശ്യം. ഇൻഷുറൻസ് പാനലിൽ ഉൾപ്പെട്ട സംസ്ഥാനത്തെ പല ആശുപത്രികളിലും കേ‍ാവിഡ് ചികിത്സ ആരംഭിച്ചെങ്കിലും ഇൻഷുറൻസ് പാക്കേജിൽ ആരെയും പ്രവേശിപ്പിക്കാൻ തയാറായിട്ടില്ല. പാക്കേജ് സംബന്ധിച്ച് സ്ഥാപനങ്ങളെ നേരത്തെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സ്ഥാപനങ്ങൾ നിശ്ചയിച്ച തുകയാണ് ഇപ്പേ‍ാൾ ചികിത്സയ്ക്ക് ഈടക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ കേ‍ാവിഡ് ചികിത്സയ്ക്കു സർക്കാർ നിശ്ചയിച്ച നിരക്ക്:

∙ പിപിഇകിറ്റും ഐസലേഷനും– ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപ

∙ ഒരു ദിവസത്തേക്ക് ജനറൽവാർഡ് ഫീസ്– 2300

∙ പ്രത്യേക മുറി– 3300

∙ ഐസിയു– 6500

∙ വെറ്റിലേറ്ററുള്ള ഐസിയു– 11,500

Content Highlights: Health Insurance, Private Hospitals, Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com