ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ ചൈനയെ നേരിടാൻ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി 72,500 സിഗ്–16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് യുഎസിൽ നിന്നെത്തും. രണ്ടാമത്തെ ബാച്ചിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ആദ്യ ബാച്ച് ജമ്മു കശ്മീരിൽ വിന്യസിച്ച സേനയ്ക്കാണ് നൽകിയത്. രണ്ടാമത്തെ ബാച്ച് ലഡാക്കിലേക്കാണ് നൽകുകയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിഗ്–16 വരുന്നതോടെ നിലവിൽ സൈനികർ ഉപയോഗിക്കുന്ന 5.56x45 എംഎം ഇൻസാസ് (ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം) റൈഫിളുകൾ പൂർണമായി മാറും. നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി 1.5 ലക്ഷം ഇറക്കുമതി ചെയ്ത റൈഫിളുകൾ ഉപയോഗിക്കാനാണു കേന്ദ്രത്തിന്റെ പദ്ധതി.

മറ്റിടങ്ങളിലെ സുരക്ഷയ്ക്ക് അമേഠിയിലെ ഓർഡൻസ് ഫാക്ടറിയിൽ നിർമിക്കുന്ന എകെ–203 റൈഫിളുകളും ഉപയോഗിക്കും. വർഷങ്ങളായി ഇൻസാസ് റൈഫിളിനു പകരക്കാരനെ അന്വേഷിച്ചു നടന്ന ഇന്ത്യൻ സൈന്യത്തിന് ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ മറ്റൊരെണ്ണം വാങ്ങാൻ കഴിയാതെ വരികയായിരുന്നു. അടുത്തിടെ 16,000 എൽഎംജികളാണ് (ലൈറ്റ് മെഷീൻ ഗൺ) ഇസ്രയേലിൽനിന്നു വാങ്ങാൻ കരാറായിരിക്കുന്നത്.

English Summary: India-China faceoff: 72,500 Sig assault rifles ordered for soldiers deployed at LAC in Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com