ADVERTISEMENT

തിരുവനന്തപുരം ∙ കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടിയിൽ ക്ലാസെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് പോക്സോ കേസ് പ്രതിയെ. തിരുവനന്തപുരത്ത് രണ്ട് പോക്സോ കേസിൽ വിചാരണ നേരിടുന്ന ഡോ. കെ.ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുപ്പിച്ചത്.

കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിൽ വൊ‌ക്കേഷനൽ ഹയർ സെക്കൻഡറിയുടെ കരിയർ‍ ഗൈഡൻസ് ആൻഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായുള്ള വെബിനാർ.

കൗൺസിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗിരീഷ്. എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌ഇയുടെ വിശദീകരണം. 

English summary: POCSO accused conducts webinar for VHSE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com