ADVERTISEMENT

ന്യൂഡൽഹി∙ കര്‍ഷകനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ബഹിഷ്‍കരിച്ച് പഞ്ചാബിലെ കര്‍ഷകര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ സമരസമിതി നേതാക്കളെ ഒക്ടോബർ 8ന് ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു.  പ്രശ്നം ഗൗരവത്തോടെ കാണാത്ത സര്‍ക്കാരുമായി ചര്‍ച്ചയ്‍ക്കില്ലെന്ന് കിസാന്‍ മസ്ദൂര്‍ സമരസമിതി സെക്രട്ടറി സര്‍വന്‍ സിങ് പറഞ്ഞു. 

‘ഇന്നലെയാണ് ഞങ്ങളെ കേന്ദ്ര കൃഷിമന്ത്രി വിളിച്ചത്. ഒക്ടോബർ 8ന് ഡൽഹിലേക്ക് വരാനും  അവിടെ വച്ച് വിഷയം ചർച്ച ചെയ്യാമെന്നുമാണ് അറിയിച്ചത്. എന്നാൽ വിഷയത്തെ ഗൗരവമായി കാണാത്ത സർക്കാരുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഞങ്ങൾ പറഞ്ഞു.’– കിസാൻ മസ്‌ദൂർ സംഘർഷം കമ്മറ്റി  സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. 

അതേസമയം, സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ നടക്കുന്ന റെയില്‍തടയല്‍ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. സെപ്റ്റംബർ 14 മുതൽ ഇവർ റെയിൽ തടയൽ സമരം നടത്തിവരികയാണ്. 

English Summary : Farm laws row: Punjab farmers’ body rejects govt’s invitation for talks; says ‘govt not serious’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com