ADVERTISEMENT

മുംബൈ∙ റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മോണറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം ഗവർ‍ണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. റീപ്പോ നിരക്ക് 4.0 ശതമാനവും റിവേഴ്സ് റീപ്പോ 3.35 ശതമാനവുമാണ്.

സാമ്പത്തിക വർഷം 2021ൽ ജിഡിപി 9.5 ശതമാനം ചുരുങ്ങാൻ സാധ്യതയുണ്ട്, ജനുവരി-മാർച്ച് കാലത്ത് നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഡിസംബർ മുതൽ ആർടിജിഎസ് പേയ്മെന്റ് സിസ്റ്റം 24 മണിക്കൂറും ലഭ്യമാക്കും.

കയറ്റുമതിക്കാരെ സഹായിക്കുന്നതിന്, സിസ്റ്റം അടിസ്ഥാനമാക്കിയുള്ള മുൻകരുതൽ ലിസ്റ്റിങ് ഒഴിവാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഭവന വായ്പകൾ: റിസ്ക് വെയ്റ്റുകൾ യുക്തിസഹമാക്കുകയും ലോൺ-ടു-വാല്യു (എൽ‌ടി‌വി) അനുപാതവുമായി മാത്രം ബന്ധിപ്പിക്കുകയും ചെയ്യും.

English Summary: RBI Predicts GDP Contraction By 9.5%, Keeps Rates Unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com