ADVERTISEMENT

ന്യൂഡൽഹി ∙ മൊറട്ടോറിയം പലിശയില്‍ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സര്‍ക്കാരിന്‍റെ ധനനയത്തില്‍ കോടതികൾ ഇടപെടരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

മൊറട്ടോറിയം കാലയളവില്‍ 2 കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നു കേന്ദ്രം സുപ്രീം കോടതിയില്‍ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നു നിര്‍ദേശിച്ച കോടതി ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

English Summary: "Courts Shouldn't Interfere In Fiscal Policy": Centre Tells Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com