സ്വർണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനും എതിരെ കോഫെപോസ, കരുതൽ തടങ്കൽ
Mail This Article
×
കൊച്ചി ∙ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടേതാണ് ഉത്തരവ്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.
കോഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കാൻ ആവശ്യപ്പെട്ട് സമിതിക്കു മുമ്പാകെ കസ്റ്റംസ് പ്രിവന്റീവ് അപേക്ഷ നൽകിയിരുന്നു. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസ് വാദം അംഗീകരിച്ചാണ് നടപടി. ജയിലിലെത്തി ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറി. പ്രതികൾക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ട്.
English Summary : Gold Smuggling Case : Swapna Suresh and Sandeep nair to preventive detention
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.