ADVERTISEMENT

ന്യൂഡല്‍ഹി ∙ ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ കഴിഞ്ഞെന്നു ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിനാര്‍ കോര്‍ മേധാവി ലഫ്. ജനറല്‍ ബി.എസ്.രാജു. കശ്മീരിലേക്കു കഴിഞ്ഞ വര്‍ഷം 130 ഭീകരര്‍ നുഴഞ്ഞു കയറിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അത് വെറും മുപ്പതില്‍ താഴെയായി ചുരുങ്ങിയെന്നും ലഫ്. ജനറല്‍ ബി.എസ്.രാജു പറഞ്ഞു.

ഇന്ത്യന്‍ സൈന്യം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അതിശക്തമായ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. ശ്രീനഗറിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സെന്ററില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വലിയ പരിധിവരെ നുഴഞ്ഞുകയറ്റം തടയാനായി. കഴിഞ്ഞ വര്‍ഷം 130 ഭീകരരാണ് അതിര്‍ത്തി കടന്നെത്തിയത്.

ഈ വര്‍ഷം 30 ആയി കുറഞ്ഞു. മുന്നൂറോളം ഭീകരരാണ് വിവിധ കേന്ദ്രങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത്. സൈന്യം അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച കിഷന്‍ഗംഗ നദിക്കപ്പുറത്തുനിന്ന് ആയുധങ്ങള്‍ എത്തിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം നിഷ്ഫലമാക്കി. നാല് കലാഷ്‌നിക്കോവ് റൈഫിളുകളും പിടിച്ചെടുത്തു.

ഒരു വിദേശി ഉള്‍പ്പെടെ നിരവധി ഭീകരരെ വകവരുത്തി. കഴിഞ്ഞ ആറു മാസമായി ഭീകരരുടെ  റിക്രൂട്ട്‌മെന്റിലും കുറവു വന്നിട്ടുണ്ട്. ദക്ഷിണ കശ്മീരിലാണ് റിക്രൂട്ട്‌മെന്റ് കൂടുതല്‍. കശ്മീരില്‍ ആപ്പിള്‍, നെല്‍ക്കൃഷികൾ ആരംഭിച്ചു കഴിഞ്ഞു. സാവധാനം കശ്മീര്‍ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും മടങ്ങുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: ‘Number of infiltrators in Kashmir fell from 130 in 2019 to under 30 this year’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com