ADVERTISEMENT

കൊച്ചി∙ ലൈഫ് മിഷൻ ഇടപാടിൽ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാത്തത് സ്വാഗതാർഹമെന്നു അനില്‍ അക്കര എംഎല്‍എ. തന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തെന്നത് ഇതോടെ വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോടു പറ‍ഞ്ഞു.

ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിന് എതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണു ഹൈക്കോടതി വിധി. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ബാധകമെന്നു സ്ഥാപിക്കാൻ സിബിഐക്ക് കഴി‍‍ഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.

English Summary: Anil Akkara MLA's reply on High Court verdict in Life Mission case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com