ADVERTISEMENT

ന്യൂഡൽഹി∙ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തെ നിർമാണ പ്രവർത്തനങ്ങളില്‍ ചൈനയുടെ എതിര്‍പ്പ് തള്ളി ഇന്ത്യ. നിലവിലെ പ്രശ്നങ്ങൾ തുടരുന്നതിനു കാരണം ഇതാണെന്നാണു ചൈനയുടെ നിലപാട്. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ അവർ റോഡ് നിർമാണവും കമ്യൂണിക്കേഷൻ സംവിധാനങ്ങളും വ്യാപകമായി നിർമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു ചൈനയുടെ വാദഗതികളെ ഇന്ത്യ തള്ളിക്കളഞ്ഞത്.

‘ആദ്യമായി, നിയന്ത്രണ രേഖയിൽനിന്ന് ഏറെ അകലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാലങ്ങള്‍. സൈനിക ആവശ്യങ്ങൾക്കുപരിയായി ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണിത്. രണ്ടാമതായി, നിലവിൽ തുടർന്നു വരുന്ന ഇന്ത്യ–ചൈന സൈനിക, നയതന്ത്ര ചർച്ചകളിൽ ഇന്ത്യയുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചൈന പരാമർശിച്ചിട്ടില്ല. നിയന്ത്രണ രേഖയ്ക്കു സമീപം ചൈനീസ് സൈന്യത്തിന്റേതായുള്ള റോഡുകൾ, പാലങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, മിസൈൽ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് എന്താണു പറയുന്നത്? ഇന്ത്യയുടെ ഭാഗത്താണു ഞങ്ങൾ നിർമാണങ്ങൾ നടത്തുന്നത്. അതിന് ചൈനയുടെ അനുമതി ആവശ്യമില്ല– ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

തർക്കം നിലനിൽക്കുന്ന ഗോഗ്ര–ഹോട് സ്പ്രിങ്സിൽ സുരക്ഷിതമായി വിവരങ്ങൾ കൈമാറുന്നതിനായി ചൈന ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചിട്ടുണ്ട്. സൈനികര്‍ക്ക് താമസിക്കാനായി സോളറിൽ പ്രവർത്തിക്കുന്ന കണ്ടെയ്നറുകളും ആശുപത്രി സൗകര്യവും ചൈന നിർമിച്ചിട്ടുണ്ടെന്നാണു സൈനിക കമാൻഡർമാർ നൽകുന്ന വിവരം. കോടികൾ ചെലവഴിച്ച് നിർമിക്കുന്ന ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യയുടെ നിർമാണങ്ങൾ ഭീഷണിയാകുമെന്നു കണ്ടാണ് ചൈന ഇതിനെ എതിർക്കുന്നത്. ഈ ആശങ്ക ചൈന പാക്കിസ്ഥാനുമായി ചർച്ച ചെയ്തിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരങ്ങൾ. ഗിൽജിത്–ബാൾട്ടിസ്ഥാൻ പ്രദേശത്തെ പരിസ്ഥിതി ലോലമേഖലകളെ ചൈന ചൂഷണം ചെയ്യുന്നതിൽ ഇന്ത്യയും എതിർപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: India demolishes China’s new excuse for Ladakh stand-off in 3 points

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com