ADVERTISEMENT

തിരുവനന്തപുരം∙ആലപ്പുഴ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ട് ഓപ്പറേഷന്‍സ് തുടങ്ങാന്‍ തീരുമാനമായി. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. ഇ-ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ബോട്ടുകളില്‍ പ്രവേശനമുള്ളൂ. ഹൗസ് ബോട്ടിലെ ഒരു മുറിയില്‍ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. 

വലിയ ഹൗസ് ബോട്ടുകളില്‍ അടക്കം പത്തു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും അണുവിമുക്തമാക്കണം. ഓരോ അതിഥിയും പോയി കഴിഞ്ഞാലും ഹൗസ്ബോട്ടുകള്‍ അണുവിമുക്തമാക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ ജീവനക്കാരുമായി വിനോദസഞ്ചാരികള്‍ അധികം ഇടപഴകാന്‍ പാടില്ല.

English Summary : Alleppey houseboat service may start by October 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com