ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ കോവിഡ് വാക്സീൻ ഗവേഷണങ്ങൾക്കു സന്തോഷമേകുന്ന കണ്ടെത്തലുമായി പുതിയ പഠനം. രാജ്യത്തു നോവൽ കൊറോണ വൈറസിന്റെ ജനിതകഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും പഠനങ്ങൾ പറയുന്നു.

ഐസിഎംആറും ബയോ ടെക്നോളജി വകുപ്പുമാണു പഠനങ്ങൾ നടത്തിയതെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. വൈറസിൽ എന്തെങ്കിലും പ്രധാന പരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ ഫലപ്രദമായ വാക്സീൻ വികസിപ്പിക്കുന്നതിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

വൈറസിനു മ്യൂട്ടേഷൻ (മാറ്റം) സംഭവിച്ചാൽ ചിലപ്പോൾ വാക്സീൻ ഫലിക്കാതെ വരികയും രോഗം പടരുന്നതിലേക്കു നയിക്കുകയും ചെയ്തേക്കാം. കോവിഡ് സാഹചര്യം, വാക്‌സീൻ വിതരണം, ഭരണപരമായ തയാറെടുപ്പ് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

English Summary: No Major Mutation In Coronavirus In India, Won't Affect Vaccines: Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com