ADVERTISEMENT

ചെന്നൈ∙ ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച അറബിക്കടലില്‍ സ്‌റ്റെല്‍ത്ത് ഡിസ്‌ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്നു തൊടുത്ത മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. തന്ത്രപ്രധാന ആയുധമായ ബ്രഹ്‌മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂര ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്നും ഡിആര്‍ഡിഒ അറിയിച്ചു. ഡിആര്‍ഡിഒയെയും നാവികസേനയെയും പ്രതിരോധമന്ത്രി രാജനാഥ് സിങ് അഭിനന്ദിച്ചു. 

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം കഴിഞ്ഞമാസം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായി നടത്തയിരുന്നു. മിസൈലിന്റെ ദൂരപരിധി 400 കിലോമീറ്ററാണ്.

ബൂസ്റ്റര്‍, എയര്‍ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണ വിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്തു പകരും. കരയില്‍ നിന്നും കടലില്‍ നിന്നും വിമാനത്തില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാനാവും. റഷ്യന്‍ സഹകരണത്തോടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രമാണു (ഡിആര്‍ഡിഒ) മിസൈല്‍ വികസിപ്പിച്ചത്.

English Summary: BRAHMOS supersonic cruise missile successfully test fired from INS Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com