ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 1033 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റ ദിവസത്തിനിടെ 61,871 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. ആകെ മരണം 1,14,031. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,83,311 പേർ ചികിത്സയിലാണ്. ഇതുവരെ  65,97,210 പേർ രോഗമുക്തരായി.

രോഗികൾ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 7,79,146 പേർക്കാണ് രോഗം. കർണാടകയിൽ 7,58,574 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,83,486 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ ഇതുവരെ 4,52,660 കേസുകൾ റിപ്പോർട്ട് ചെയ്തു.

English Summary: India reports 61,871 new COVID–19 cases and 1033 deaths in the last 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com