ADVERTISEMENT

തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റിൽ രണ്ടു തവണ പോയിട്ടുണ്ടെന്നു ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുഎഇ കോൺസുലേറ്റിൽ മന്ത്രി സന്ദർശനം നടത്തിയെന്നു സ്വർണക്കടത്തു കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രണ്ടുതവണയും മന്ത്രിയെന്ന നിലയിൽ ഔദ്യോഗികമായാണ് കോൺസുലേറ്റിൽ പോയത്. ഗതാഗതക്കുരുക്കിനു പരിഹാരം കാണമെന്നു കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്നും കടകംപള്ളി പറഞ്ഞു.

മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനും പലപ്രാവശ്യം കോൺസുലേറ്റിൽ ചെന്നിട്ടുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി സരിത്തിന്റെ മൊഴിയിൽ പറയുന്നു. കടകംപള്ളിയുടെ മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായിരുന്നു അദ്ദേഹം ഒരു തവണ വന്നതെന്നും മൊഴിയിലുണ്ട്.

English Summary: Kadakampally Surendran on his UAE Consulate visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com