ADVERTISEMENT

പട്ന ∙ ബിഹാറിൽ ഭരണത്തുടർച്ച നേടാൻ ശ്രമിക്കുന്ന ബിജെപി– ജെഡിയു സഖ്യത്തെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർഹിറ്റ് ഓപ്പണിങ് കൂട്ടുകെട്ടിനോട് ഉപമിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനോടും വീരേന്ദർ സെവാഗിനോടുമാണ് എൻഡിഎ സഖ്യത്തെ കേന്ദ്രമന്ത്രി താരതമ്യപ്പെടുത്തിയത്. ഭാഗൽപുരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിഹാറിനായി മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലാം ചെയ്തെന്നു ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹം മതിയായി പ്രവർത്തിച്ചോ, ചെയ്തതു കുറഞ്ഞു പോയോ, കൂടിപ്പോയോ എന്നുള്ള തരത്തിൽ ചർച്ചയാവാം. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർഥതയെക്കുറിച്ചു ചർച്ചയുടെ ആവശ്യമേയില്ല. ആർജെഡിയുടെ ഭരണകാലവും നിതീഷിന്റെ ഭരണവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണാനാവും. അന്നു ദുർഭരണമായിരുന്നെങ്കിൽ ഇപ്പോൾ സദ്ഭരണമാണ്. രണ്ടു സർക്കാരുകളെയും താരതമ്യപ്പെടുത്താനാവില്ല. എൻഡിഎ സർക്കാരിനു കീഴിൽ സംസ്ഥാനം ആകെ മാറി’– രാജ്നാഥ് പറഞ്ഞു.

ഗൽവാൻ താഴ്‍വരയിൽ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ബിഹാർ റെജിമെന്റിലെ ധീരർ രാജ്യത്തിന് അഭിമാനമാണ്. അവരുടെ ജീവത്യാഗത്തിന് എല്ലാവർക്കുംവേണ്ടി നന്ദി രേഖപ്പെടുത്തുന്നു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഈ മാസം 28ന് ആണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പ്.

English Summary: BJP-JD(U) alliance ‘superhit’ like Sachin-Sehwag in cricket: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com