ADVERTISEMENT

ന്യൂഡൽഹി ∙ ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തിലേറെ ജീവനക്കാർക്കു നേട്ടമുണ്ടാകും. 3737 കോടി രൂപ വിതരണം ചെയ്യാനാണു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

റെയിൽവേ, തപാൽ, പ്രതിരോധം,  ഇപിഎഫ്ഒ, ഇഎസ്ഐസി പോലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഗസറ്റഡ് പദവിയിൽ അല്ലാത്ത ജീവനക്കാർക്ക് ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയ ബോണസ് (പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ്) ആണ് നൽകുക. 16. 97 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. 2791 കോടി രൂപയാണു ചെലവ്.

ഗസറ്റഡ് പദവിയിൽ അല്ലാത്ത മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ്  അഥവാ അഡ്-ഹോക് ബോണസും വിതരണം ചെയ്യും. 13.70 ലക്ഷം ജീവനക്കാർക്കായി 946 കോടി ചെലവ് വരും. ആകെ 30.67 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. വിജയദശമിക്കു മുൻപായി മധ്യവർഗത്തിന്റെ കയ്യിൽ പണമെത്തുന്നതു വിപണിയെ ഉഷാറാക്കുമെന്നാണു പ്രതീക്ഷയെന്നു ജാവഡേക്കർ പറഞ്ഞു.

English Summary: Cabinet Approves Bonus For Central Employees, Over 30 Lakh To Benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com