ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമേ ചുമത്താനാവൂ. ഈ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.

English Summary: Government Employees Salary Cut cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com