ADVERTISEMENT

നോം പെന്‍∙ കംബോഡിയയില്‍ ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിച്ചു വരുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ചൈനീസ് എംബസിക്കു സമീപം പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈനയുമായി ഏറെ അടുത്ത ബന്ധമുള്ള കംബോഡിയയില്‍ സാമ്പത്തിക സഹായങ്ങള്‍ക്കു പകരം ഭരണകൂടം ചൈനയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനെതിരെയാണു  ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം.

രാജ്യത്തെ ചൈനീസ് സൈനിക സാന്നിധ്യം അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. നിരോധിക്കപ്പെട്ട സംഘടനയായ കംബോഡിയന്‍ നാഷനല്‍ റെസ്‌ക്യൂ പാര്‍ട്ടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. ചൈനീസ് എംബസിക്കു മുന്നില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഹുന്‍ സെന്‍ പറഞ്ഞിരുന്നു. കംബോഡിയയിലെ റീം നാവിക താവളത്തില്‍ ചൈനീസ് സേനയ്ക്ക് തങ്ങാന്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം പ്രധാനമന്ത്രി നിഷേധിച്ചു.

English Summary: Cambodia breaks up anti-China protests against alleged military base

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com