ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്തിന്റെ സ്വന്തം ഐഐടിയുടെ (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് ടെക്നേ‍ാളജി)യുടെ പ്രധാന ക്യാംപസിന് കഞ്ചിക്കേ‍ാട്ട് ഇന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേഷ് പെ‍ാഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിടും. ട്രാൻസിറ്റ് ക്യാംപസായ നിളയുടെ ഉദ്ഘാടനം വൈകിട്ട് 4.30 ന് ഒ‍ാൺലൈനായി മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും. ചടങ്ങിൽ ഐഐടി ബേ‍ാർഡ് ഒ‍ാഫ് ഗവർണേഴ്സ് ചെയർമാൻ രമേഷ് വെങ്കിടേശ്വരൻ അധ്യക്ഷനാകും. കേ‍ാവിഡ് പ്രതിരേ‍ാധചട്ടം പാലിച്ച് ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അക്കാദമിക് മേഖലകളിലുളളവരും പങ്കെടുക്കും.

കഞ്ചിക്കേ‍ാട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 504 ഏക്കർ സ്ഥലത്താണ് 3000 കേ‍ാടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്യാംപസ് നിർമിക്കുക. ആദ്യഘട്ടത്തിന് 1300 കേ‍ാടി രൂപ അനുവദിച്ചു. ഐഐടിക്ക് സ്ഥലം കൈമാറിയശേഷം രണ്ടുവർഷത്തിനിടെ പലതവണ തറക്കല്ലിടൽ ചടങ്ങ് തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ അതു മാറ്റിവച്ചു.

വാളയാറിനു സമീപം കേ‍ാഴിപ്പാറയിലും കഞ്ചിക്കേ‍ാട്ടെ ട്രാൻസിറ്റ് ക്യാംപസിലുമായി പ്രവർത്തിക്കുന്ന ഐഐടിയിൽ നിന്ന് രണ്ടു ബാച്ച് പഠനം പൂർത്തിയാക്കി. ബിടെക് മുതൽ പിഎച്ച്ഡി വരെയുളള കേ‍ാഴ്സുകളിലായി ഇപ്പേ‍ാൾ 1000 വിദ്യാർഥികളുണ്ട്. ക്യാംപസ് പൂർത്തിയാകുമ്പേ‍ാൾ മെ‍ാത്തം 2500 വിദ്യാർഥികളുണ്ടാകുമെന്ന് ഡയറക്ടർ പ്രഫ.പി.ബി.സുനിൽകുമാർ പറഞ്ഞു.

ഐഐടിയെ കേന്ദ്രസർക്കാർ ഇന്നവേഷൻ ഹബ്ബായും തിരഞ്ഞെടുത്തിട്ടുണ്ട്. തറക്കല്ലിടൽ വൈകുന്നതിനാൽ ക്യാംപസ് നിർമാണം ജനുവരിയിൽ ആരംഭിച്ചെങ്കിലും കേ‍ാവിഡ് കാരണം 4 മാസം തടസ്സപ്പെട്ടു. ലേ‍ാക്ഡൗൺ ഇളവിൽ 1000 ലധികം അതിഥി തെ‍ാഴിലാളികളെ എത്തിച്ച്, പ്രതിരേ‍ാധചട്ടമനുസരിച്ചു നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. 5 കെട്ടിടങ്ങൾ ഉൾപ്പെട്ട അക്കാദമിക് ബ്ലേ‍ാക്ക്, ഡിപ്പാർട്ട്മെന്റ് ബ്ലേ‍ാക്കുകൾ, ക്ലാസ്മുറി സമുച്ചയം, വലിയ രണ്ടു ലാബുകൾ, രണ്ടു ഹേ‍ാസ്റ്റലുകൾ, അധ്യാപകർക്കും ജീവനക്കാർക്കുമുള്ള വസതികൾ എന്നിവയുടെ നിർമാണം ആദ്യം പൂർത്തിയാക്കും.

ക്യാംപസ് സ്ഥലത്തെ 41 ഏക്കർ വനഭൂമി ഐഐടിക്ക് കൈമാറി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. വനഭൂമിക്ക് പകരം സംസ്ഥാന സർക്കാർ വനംവകുപ്പിന് അട്ടപ്പാടിയിൽ 49 ഏക്കർ കൈമാറി. ക്യാംപസിന് സ്ഥലം ഏറ്റെടുത്തു കൈമാറാൻ റവന്യൂവകുപ്പ് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നടപടികളിലെ തടസ്സം ഒഴിവാക്കാൻ മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടു.

English Summary: IIT Nila campus to be inaugurated today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com