ADVERTISEMENT

ശ്രീനഗർ ∙ 14 മാസങ്ങൾക്കു ശേഷം വീട്ടുതടങ്കലിൽനിന്ന് മോചിതയായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി. മെഹ്ബൂബയുടെ രാജ്യദ്രോഹ പരാമർശങ്ങൾ ലഫ്.ഗവർണർ മനോജ് സിൻഹ പരിശോധിക്കണമെന്നും രാജ്യദ്രോഹ പ്രവർത്തനത്തിന് ജയിലിലടയ്ക്കണമെന്നും ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദ്രർ റെയ്ന പറഞ്ഞു.

‘ഞങ്ങളുടെ ഓരോ തുള്ളി രക്തവും നമ്മുടെ ദേശീയ പതാകയ്ക്കും മാതൃരാജ്യത്തിനുമായി ബലിയർപ്പിക്കും. ജമ്മു കശ്മീർ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാൽ ഒരു പതാക മാത്രമേ ഉയർത്താൻ കഴിയൂ. അതാണ് ദേശീയപതാക.’ – രവീന്ദ്രർ റെയ്ന പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പതാക തിരിച്ചുകൊണ്ടുവന്നാൽ മാത്രമേ ദേശീയ പതാക ഉയർത്തുകയുള്ളൂ എന്നായിരുന്നു വെള്ളിയാഴ്ച മെഹ്ബൂബയുടെ പ്രസ്താവന. സംസ്ഥാന പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടാണ് ഇവിടെ ദേശീയ പതാകയുള്ളത്. സംസ്ഥാന പതാക കാരണമാണ് ജമ്മു കശ്മീർ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു. ഇതിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുമാറ്റിയത്. കേന്ദ്രത്തിന്റെ ഒരു തീരുമാനത്തിലും മാറ്റമില്ലെന്ന് രവീന്ദ്രർ റെയ്ന വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കരുതെന്ന് മെഹ്ബൂബയെപ്പോലുള്ള നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. സമാധാനവും സാഹോദര്യവും തകർക്കാൻ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, അതിന്റെ പരിണതഫലങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: BJP Calls For Action Against Mehbooba Mufti Over "Seditious Remarks"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com