ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ നിരീക്ഷിച്ച് യുഎസ്. പ്രശ്നം ഇനിയും കൂടുതൽ തീവ്രമാകരുതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിയിലെ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്തി അവ ഇന്ത്യയെ യുഎസ് അറിയിക്കാറുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെറും അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഹിമാലയം മുതൽ തർക്ക സമുദ്രമേഖല വരെയുള്ള ചൈനയുടെ ആക്രമണാത്മക പെരുമാറ്റം തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ യുഎസ് സ്വാഗതം ചെയ്തു. ദക്ഷിണചൈന കടലിലെ മാത്രമല്ല, ദക്ഷിണകിഴക്കൻ ഏഷ്യയിലെ വർധിച്ചുവരുന്ന സഹകരണത്തെക്കുറിച്ചും ‍ഞങ്ങള്‍ ഇന്ത്യക്കാരുമായി ചർച്ച നടത്തി. മലബാർ നാവികാഭ്യാസത്തിൽ ഓസ്‌ട്രേലിയ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ പ്രഖ്യാപനം സന്തോഷകരമാണെന്നും അവർ പറഞ്ഞു.

യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരുമായി ചേർന്നാണ് ഇന്ത്യ മലബാർ നാവിക അഭ്യാസം നടത്തുന്നത്. പ്രതിരോധ വിൽപന, പരിശീലനം തുടങ്ങി വിവരം കൈമാറൽ വരെ എല്ലാവിധ പിന്തുണയും ഞങ്ങള്‍ നൽകുന്നുണ്ട്. ഹിമാലയത്തിലെ പ്രശ്നങ്ങളിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇന്ത്യക്കാരുമായി സഹകരിക്കാറുണ്ട്. 2016ൽ ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചത് പ്രധാനപ്പെട്ടതാണെന്നും യുഎസ് പറഞ്ഞു.

English Summary: Want To Ensure India-China Standoff Does Not Escalate, Says US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com