ADVERTISEMENT

ലക്നൗ∙ പാക്കിസ്ഥാനോടും ചൈനയോടും എപ്പോൾ യുദ്ധം ചെയ്യണമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി ഉത്തർപ്രദേശ് അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണു ബിജെപി നേതാവിന്റെ വിവാദ പരാമർശം. ബിജെപി നേതാവിന്റെ പ്രതികരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, അയോധ്യയിലെ രാമക്ഷേത്ര നിർമാണം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു യുദ്ധവുമായി ബന്ധപ്പെട്ട വാക്കുകൾ.

ആർട്ടിക്കിൾ 370, രാമക്ഷേത്ര നിർമാണം എന്നിവയുടേതു പോലെ പാക്കിസ്ഥാനുമായും ചൈനയുമായും എന്നു യുദ്ധമുണ്ടാകണമെന്നും പ്രധാനമന്ത്രി മോദി തീരുമാനിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. ബിജെപി എംഎൽഎ സഞ്‍ജയ് യാദവിന്റെ വീട്ടിൽ ഒരു പരിപാടിക്കിടെയാണു സ്വതന്ത്ര ദേവ് വിവാദ പരാമർശം നടത്തിയത്. സമാജ്‍വാദി പാർട്ടി, ബിഎസ്പി പ്രവര്‍ത്തകരെ ഭീകരരുമായാണു സ്വതന്ത്ര ദേവ് താരതമ്യം ചെയ്തത്. 

എന്നാൽ ബിജെപി പ്രവർത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനാണു സംസ്ഥാന അധ്യക്ഷന്‍ അങ്ങനെ പറഞ്ഞതെന്ന് രവീന്ദ്ര ഖുഷ്‍വാഹ എംപി പറഞ്ഞു. ചൈനയുമായി അതിർത്തിയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ആഗ്രഹിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ഞായറാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുടേതായിട്ടുള്ള ഒരിഞ്ചു സ്ഥലം പോലും കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

English Summary: PM Modi Has Decided the ‘Date of War’ with China, Pakistan, Claims UP BJP President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com