ADVERTISEMENT

വയനാട്∙ പുല്‍പ്പള്ളി ചീയമ്പത്ത് നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ പിടികൂടി. രാവിലെ ആറു മണിയോടെ വനംവകുപ്പിന്‍റെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടു മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. 9 വയസ്സെങ്കിലും പ്രായമുള്ള പെൺകടുവയാണു കുടുങ്ങിയത്.

കഴി‍‌ഞ്ഞ ആഴ്ച ഒരു വീട്ടിലെ മൂന്ന് ആടുകളെ ഉൾപ്പെടെ ചീയമ്പം ഭാഗത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവ കുടുങ്ങിയിരുന്നു. പലയിടങ്ങളിലായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നാട്ടുകാരൊക്കെ പുറത്തിറങ്ങാൻ ഭയപ്പെട്ടിരിക്കെയാണു പിടിയിലാകുന്നത്.

കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങളുടെ ഭാഗമായി രണ്ടു കൂടുകൾ സ്ഥാപിച്ചു. നാലാഴ്ച മുൻപ് വച്ച ആദ്യ കൂട്ടിൽ കടുവ കുടുങ്ങിയിരുന്നില്ല. പിന്നീട് ആനപ്പന്തി എന്ന സ്ഥലത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്.

English Summary : Tiger caught in trap, Pulpally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com