ADVERTISEMENT

മുംബൈ∙ നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബോളിവുഡ് നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേർന്നു. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ പാർട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അഠാവ്‌ലെയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായൽ ഘോഷിനെ തിരഞ്ഞെടുത്തു. പാർട്ടിയിൽ ചേർന്നതിന് പായൽ ഘോഷിനോട് നന്ദി പറയുന്നതായും, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും രാംദാസ് അഠാവ്‌ലെ പറഞ്ഞു.

2013ൽ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പായൽ ഘോഷിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങളിൽ ഒരു സത്യവും ഇല്ലെന്നും അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു.

English Summary: Payal Ghosh joins Republican Party of India (A)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com