ADVERTISEMENT

തിരുവനന്തപുരം∙ അവയവ തട്ടിപ്പു നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തു. തൃശൂർ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്.സുദർശനനാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിക്കും.

വലിയ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ കണ്ടെത്താനും അവയവദാനത്തിനു പ്രേരിപ്പിക്കാനും ഏജന്റുമാർ ആളുകളെ നിയോഗിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

സർക്കാരിന്റെ അവയവദാന പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ചില ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി താമസിക്കുന്നവരെയും അവയവ തട്ടിപ്പു സംഘങ്ങൾ ഇരകളാക്കിയെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.

English Summary: Organ Donation Fraud: Crime Branch Registered FIR
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com