ADVERTISEMENT

പത്തനംതിട്ട∙ പാപ്പർ ഹർജി പിൻവലിക്കാൻ പോപ്പുലർ ഗ്രൂപ്പ് പത്തനംതിട്ട സബ് കോടതിയിൽ അപേക്ഷ നൽകി. കേസ് നവംബർ 9ന് പരിഗണിക്കും. തോമസ് ഡാനിയേൽ, പ്രഭാ തോമസ്, എം.ജെ. മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ് എന്നിവരുടെ പേരിൽ സമർപ്പിച്ചിരിക്കുന്നതാണ് ഹർജികൾ. 

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ, ഭൂമി ക്രയവിക്രയങ്ങൾ, നിലവിൽ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികൾ എന്നിവയുടെ തെളിവുകളാണ് ശേഖരിച്ചിരിക്കുന്നത്.

പോപ്പുലർ ഫിനാൻസ് ഉടമകളുടെ പക്കൽ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റുകൾ വിറ്റഴിച്ചു. 

സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസിന്റെ കൈവശമുണ്ട്. ആഡംബര കാറുകൾ അടക്കം പത്തു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

English Summary: Popular Finance fraud case: Company owners move to court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com