ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആരോഗ്യസേതു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഗൗരവമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി സ്വീകരിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകന് നൽകാനും കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) നിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററും (എൻഐസി) അറിയില്ല എന്ന മറുപടി നൽകിയിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച ഹർജിയിൽ ഇൻഫർമേഷൻ കമ്മിഷണർ വനജ സർന രണ്ടു ഏജൻസികളോടും വിശദീകരണം തേടി. ആപ് വികസിപ്പിച്ചത് ഐടി മന്ത്രാലയവും എൻഐസിയുമാണെന്ന് ആരോഗ്യസേതു ആപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളപ്പോൾ മറിച്ചൊരുത്തരം നൽകിയതിനുള്ള വിശദീകരണമാണു ചോദിച്ചത്. എന്നാൽ, സുതാര്യമായി, പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ആപ് നിർമിച്ചതെന്ന കേന്ദ്ര വിശദീകരണം പിന്നാലെയെത്തി.

English Summary: Centre Orders Action On Officers For Evasive RTI Reply About Aarogya Setu App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com