ADVERTISEMENT

കൊച്ചി∙ പോപ്പുലർ തട്ടിപ്പ് കേസിൽ പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. ഇതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങി. ഈ സമാഹചര്യത്തിൽ പ്രതികൾ സമർപ്പിച്ച സോപാധിക ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. പ്രതികൾ നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമ്പോൾ 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു.

ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചുകൊണ്ടാണ് അപേക്ഷ കോടതി തീർപ്പാക്കിയത്. 7 വർഷം വരെ തടവു ലഭിക്കാവുന്ന ഗുരുതരമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾക്ക് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇന്നലെയായിരുന്നു പ്രതികൾ അറസ്റ്റിലായി 60 ദിവസം പൂർത്തിയായത്.

അതേസമയം, കേസിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇക്കാര്യം കോടതിക്ക് ബോധ്യമുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി. സൈമൺ പ്രതികരിച്ചു. ചില കേസുകളിൽ കുറ്റപത്രം സമർപ്പിക്കുക അത്ര പെട്ടെന്നു ചെയ്യാവുന്ന കാര്യമല്ല. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പായതിനാൽ പെട്ടെന്ന് കുറ്റപത്രം കൊടുക്കാനാവില്ല. കേസന്വേഷണത്തിന് മറ്റു തടസ്സങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Popular Finance Fraud Case, High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com