ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ വിതരണം ചെയ്യുമെന്ന ബിഹാർ പ്രകടനപത്രികയിലെ ബിജെപി വാഗ്ദാനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് കമ്മിഷന്റെ മറുപടി. ബിജെപിയുടെ വാഗ്ദാനം വിവേചനപരമാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസർക്കാർ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു പരാതിയിലെ ആരോപണം.

എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ എട്ടാം ഭാഗം പ്രകാരം ഇതിൽ ലംഘനമില്ലെന്നു കമ്മിഷൻ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. ഈ മാസമാദ്യമാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ബിഹാറിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.

കോവിഡ് വാക്സീൻ ലഭ്യമായാൽ ബിഹാറിലെ എല്ലാവർക്കും സൗജന്യമായി നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തെ കേന്ദ്ര സർക്കാർ രാഷ്ടീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു സംസ്ഥാനത്തിന് മാത്രമായി ഇതരത്തിൽ വാഗ്ദാനം നൽകുന്നത് ‍െഞട്ടിക്കുന്നതാണെന്ന് സാകേത് ഗോഖലെ പറഞ്ഞു.

English Summary: Election Commission Says BJP's Free Covid Vaccine Promise Not A Poll Code Violation. Explains Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com