ADVERTISEMENT

മലപ്പുറം ∙ നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 3 പ്രാവശ്യം മത്സരിച്ചവരെ മാറ്റിനിര്‍ത്താനുളള തീരുമാനം കര്‍ക്കശമായി നടപ്പാക്കാനും തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പിലാക്കുന്നത് കടുത്ത അനീതിയെന്നാണ് ലീഗ്  വിലയിരുത്തല്‍. നിലവിലെ രീതി ജനറല്‍ വിഭാഗത്തെയും ദോഷകരമായി ബാധിക്കും. ഈ മാസം 9ന് സംവരണ മുന്നണിയുമായി യോജിച്ച് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ലീഗ് സമരം നടത്തും.

തദ്ദേശ സ്ഥാപനങ്ങളില്‍ 3 വട്ടം മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ല. എം.സി.കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപക തട്ടിപ്പില്‍ ഇരകള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.

English Summary: Muslim league on economic reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com