ADVERTISEMENT

ബെർലിൻ∙ ഇന്തോ – പസിഫിക് സമുദ്രമേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ജർമൻ യുദ്ധക്കപ്പൽ പട്രോളിങ് നടത്തുമെന്നു ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവർ അറിയിച്ചു. 

ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള  ജർമനിയുടെ തീരുമാനം. സേനാതലത്തിൽ നിലവിലുള്ള  ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയുൾപ്പെട്ട (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് – ക്വാഡ്) സഖ്യത്തിനു സഹായകരമായിട്ടാകും ജർമനിയും ചേരുക. 

ഇന്തോ – പസിഫിക് സമുദ്രമേഖലയിലെ സഹകരണം വർധിപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുടെ ജർമൻ സന്ദർശനത്തിൽ ധാരണയിലെത്തിയിരുന്നു. ഈ ധാരണയനുസരിച്ച് 2021 ൽ ആയിരിക്കും ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് ആരംഭിക്കുക. 

നാറ്റോ സഖ്യത്തിന്റെ ധാരണയനുസരിച്ച് ഓസ്ട്രേലിയയുമായുള്ള പ്രതിരോധബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായി അറിയിച്ച ജർമനി അടുത്തവ‌‌ർഷം മുതൽ കൂടുതൽ തുക പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കുമെന്ന് അറിയിച്ചു.

English Summary: Germany to send warship to patrol Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com